2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ 05/03/2026 വ്യാഴാഴ്ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്ച അവസാനിക്കുന്നതാണ്. 14/08/2006-ലെ ജി.ഒ. (എം.എസ്) 20/01/2007-ലെ ജി.ഒ.(എം.എസ്) 12/2007 പൊ.വി.വ എന്നി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് രീതിയിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. 2025-26 അധ്യയന വർഷം നിലവിൽ വന്ന പരിഷ്ക്കരിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സിലബസ് പ്രകാരം മാർച്ച് 2026-ൽ പത്താം തരത്തിൽ പരീക്ഷയെഴുതുന്നവർ റഗുലർ ആയും, 2020-2021 മുതൽ 2024 2025 വരെയുള്ള അധ്യയന വർഷങ്ങളിൽ ആദ്യമായി പത്താംതരം പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തിൽ ഇനിയും വിജയിക്കാത്തവർക്കായി പഴയ സ്കീമിൽ പ്രൈവറ്റായും (PCO) പരീക്ഷ നടത്തുന്നതാണ്.
2021 മാർച്ചിന് മുമ്പ് പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സാക്ഷരതാ മിഷൻ
നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എഴുതി തുടർ പഠനത്തിന് അർഹത നേടാവുന്നതാണ്.
 
					 
			






